രണ്ടാമത്തെ ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ 54-ാം റാങ്ക് നേടി കോട്ടയം സ്വദേശി

കോട്ടയം : 24-ാം വയസിൽ രണ്ടാമത്തെ ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ 54-ാം റാങ്ക് നേടി കോട്ടയം സ്വദേശി.

മുണ്ടക്കയം പുളിക്കുന്ന് ഈറ്റകുന്നേൽ ജോസിന്റെയും മേരി കുട്ടിയുടെയും മകൾ സോണറ്റ് ജോസ് ആണ്  നാടിൻ്റെ അഭിമാനമായി മാറിയത്.

മുണ്ടക്കയം സെന്റ് ആന്റണീസ് സ്കൂളിലായിരുന്നു സോണറ്റിന്റെ സ്കൂ‌ൾ വിദ്യാഭ്യാസം. എരുമേലി സെൻ്റ് തോമസ് സ്കൂളിലായിരുന്നു ഹയർസെക്കണ്ടറി പഠനം. സാധാരണ സ്കൂകൂളിൽ പഠിച്ച് വളരെ പരിമിതമായ സൗകര്യങ്ങൾക്കിട യിൽ നിന്നായിരുന്നു സോണറ്റ് തൻ്റെ ഐഎഎസ് സ്വപ്‌നം കണ്ടത്

ഫിസിക്‌സിൽ ഡിഗ്രി ചെയ്യാൻ ഡൽഹി സർവകലാശാലയിൽ  അവസരം ലഭിച്ചതാണ് വഴിത്തിരിവ്. കോഴ്സ് കഴിഞ്ഞ് സിവിൽ സർവീസ് കോച്ചിങ് പോകുമെന്ന് ഉറപ്പിച്ചു. പിന്തുണയുമായി കുടുംബവും കൂട്ടുനിന്നതോടെ സ്വപ്നതുല്യ വിജയം കൈവരിക്കാൻ സോണറ്റിനായി.

സോണിയ, സോണി എന്നിവരാണ് സഹോദരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!