ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്കേറ്റു…

പാലാ :  ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു പരിക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ 5.30 യോടെ കുമ്മണ്ണൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. ചങ്ങനാശേരിയിൽ പോയി മടങ്ങിവരികയായിരുന്ന ഈരാറ്റുപേട്ട സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷയിലാണ് കാർ ഇടിച്ചത്.

ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ബിസ്മി ബഷീർ (15 )  ആസിഫ് (43 ) ബഷീർ (47 ) ബീമാ ബഷിർ ( 20 ) ഷൈഹ ഫാത്തിമ (14 )കാർ യാത്രക്കാരനായ അജയ് വർഗീസ്  (30 ) എന്നിവർക്കാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!