യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കോട്ടയം : യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകും. അതിൽ എല്ലാ കക്ഷികൾ ഉണ്ടാവും.
നിയമസഭതിരഞ്ഞെടുപ്പിനെ ശക്തമായി നേരിടും.

യുഡിഎഫിലേക്ക് ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം യുഡിഎഫ് ചർച്ച ചെയ്യും..

മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ നൽകുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറും.

ഒരുപാട് വിഭാഗം ജനങ്ങളെ ഉൾപ്പെടുത്താൻ കഴിയുന്ന പ്ലാറ്റ്ഫോമാണ് യുഡിഎഫ്.. ഇതിലും വിപുലമായി ശക്തിയോടെയുഡിഎഫ് നിയമസഭതിരഞ്ഞെടുപ്പിനെ നേരിടുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി

അധ്യക്ഷ സ്ഥാനം തീരുമാനിക്കുക സമൂഹമാധ്യമങ്ങളിലല്ലെ. ക്രൈറ്റീരിയ അടുത്ത ദിവസം തന്നെ പുറത്തിറക്കും

ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും…
ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചതുകൊണ്ട് എല്ലാമായി എന്ന് വിചാരിക്കുന്നില്ല
മുന്നണി വിപുലീകരിക്കും
എൽഡിഎഫിൽ നിന്നും, എൻഡിഎ യിൽ നിന്നും ഇതിലൊന്നും പെടാത്തവരും മുന്നണിയിൽ ഉണ്ടാകുമെന്നും വി ഡി സതീശൻ കോട്ടയത്ത്‌ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!