മുഖ്യമന്ത്രി ഒന്ന് മരിച്ചുകിട്ടാനാണ് ആഗ്രഹം; അതിനായി വെള്ളമൊഴിച്ചും വിളക്കു കത്തിച്ചും പ്രാകുന്നു; അസൂയക്കാരുടെ എണ്ണം കൂടിവരികയാണെന്ന് സജി ചെറിയാൻ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനോട് അസൂയ ഉള്ളവരുടെ എണ്ണം കൂടി വരികയാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. അദ്ദേഹം ഒന്ന് മരിച്ച് കിട്ടാൻ കാത്തിരിക്കുകയാണ് പലരും. ഇതിനായി വെള്ളമൊഴിച്ചും വിളക്കുകൊളുത്തിയും പ്രാകുകയാണെന്നും സജി ചെറിയാൻ പറഞ്ഞു.

അസൂയ ഉളവാക്കുന്നതും നടക്കാതിരുന്നതുമായ നിരവധി കാര്യങ്ങളാണ് ഇന്ന് കേരളത്തിൽ നടക്കുന്നത്. അതിനെല്ലാം കാരണം സർക്കാരിന്റെയും പിണറായി വിജയന്റെയും നിശ്ചയദാർഢ്യമാണ്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയോട് ചിലർക്ക് അസൂയ ആണ്. അസൂയക്കാരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരികയാണെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

അദ്ദേഹത്തെ ബോംബുവച്ച് കൊല്ലും എന്നാണ് ചിലരുടെ ഭീഷണി. അദ്ദേഹം ഒന്ന് മരിച്ചു കാണാനാണ് ചിലരുടെ ആഗ്രഹം. മുഖ്യമന്ത്രി മരിക്കാനായി വെള്ളമൊഴിച്ചും വിളക്കു കത്തിച്ചും ചിലർ പ്രാകുകയാണ്. എത്ര മറിയക്കുട്ടിമാരാണ് അദ്ദേഹത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഇത്തക്കാരെ മറ്റ് ചിലർ ഉപയോഗപ്പെടുത്തുന്നു. കൂടുതൽ ഒന്നും പറയുന്നില്ല. പ്രശ്‌നമാകും. 78 വയസ്സുള്ള മുഖ്യമന്ത്രി ഞങ്ങളെക്കാൾ ആരോഗ്യവാനായാണ് 37 ദിവസം കേരള പര്യടനം നടത്തിയത് എന്നും സജി ചെറിയാൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!