തലയ്ക്ക് 10 ലക്ഷം വില: ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ജാവേദ് മട്ടൂ ഡൽഹിയിൽ അറസ്റ്റിൽ





ന്യൂഡൽഹി: രാജ്യം തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ. ജമ്മുകശ്മീരിലെ നിരവധി ആക്രമണങ്ങളിൽ പങ്കുള്ള ജാവേദ് അഹ്മദ് മട്ടൂവാണ് അറസ്റ്റിലായത്. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലും കേന്ദ്ര ഏജൻസികളും ചേർന്നാണ് ജാവേദ് മട്ടൂവിന് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് തോക്കും മാഗസീനും മോഷ്ടിച്ച വാഹനവും പിടിച്ചെടുത്തു.


പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ കമ്മിഷണര്‍ എച്ച്ജിഎസ് ധലിവാല്‍ പറഞ്ഞു. ജമ്മു കശ്മീര്‍ സ്വദേശിയായ ഇയാള്‍ നാല് ഗ്രനേഡ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ വധിച്ച കേസും ഇയാള്‍ക്കെതിരെയുണ്ട്.


എ പ്ലസ് പ്ലസ് കാറ്റഗറി തീവ്രവാദിയായ ഇയാളേക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നിരവധി തവണ പാക്കിസ്ഥാനിൽ പോയി ആയുധ പരിശീലനം നേടിയ ആളാണ്. ഹിസ്ബുൾ മുജാഹിദ്ദീന്റെ സ്വയം പ്രഖ്യാപിത കമ്മാന്ററായിരുന്നു മട്ടൂ എന്നാണ് വിവരം.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ജാവേദിന്റെ സഹോദരൻ റയീസ് മട്ടൂ ജമ്മുകശ്മീരിലെ സോപോറിൽ ഇന്ത്യൻ ദേശീയ പതാക വീശുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. തന്റെ സഹോദരൻ തിരഞ്ഞെടുത്തത് തെറ്റായ പാതയാണെന്നും തങ്ങൾ ഇന്ത്യാക്കാരയതിൽ അഭിമാനിക്കുന്നു എന്നുമായിരുന്നു റയീസ് മട്ടു അന്ന് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!