‘മലപ്പുറം’ പറയുന്നത് ഏറ്റുപാടുന്ന കുഞ്ഞിരാമൻമാരാണ് കോൺഗ്രസ്.. ‘വെള്ളാപ്പള്ളിയുടെ തിട്ടൂരമല്ല ഇവിടെ നടപ്പാക്കുക’..

മലപ്പുറം വിരുദ്ധ പരാമർശവുമായി എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്ത്. മലപ്പുറം പറയുന്നത് ഏറ്റുപാടുന്ന കുഞ്ഞിരാമൻമാരാണ് കോൺഗ്രസ് എന്നാണ് വെള്ളാപ്പള്ളി നടേശൻ ഇന്ന് ഇടുക്കിയിൽ പറഞ്ഞത്.

മുസ്ലിങ്ങൾ മതഭരണം വേണമെന്ന് ആവശ്യപ്പെടുന്നവരാണ് എന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിലാണ് വെള്ളാപ്പള്ളി നടേശൻ വീണ്ടും വർഗീയ സ്വഭാവമുള്ള പരാമർശം നടത്തിയത്. വെള്ളാപ്പള്ളി നടേശന്‍റെ തിട്ടൂരമല്ല ഇവിടെ നടപ്പാക്കുന്നതെന്ന് തിരിച്ചടിച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീറും രംഗത്തെത്തി..

നേരത്തെയും സമാനമായ പരാമർശങ്ങൾ വെള്ളാപ്പള്ളി നടേശൻ നടത്തിയിരുന്നു. ഈ പ്രസ്താവനകളിൽ മുസ്ലിം ലീഗ് പ്രതികരിച്ചെങ്കിലും സി പി എം വെള്ളാപ്പള്ളി നടേശനെ തള്ളിയില്ല. വെള്ളാപ്പള്ളി നടേശൻ വർഗീയ സ്വഭാവം ഉള്ള വിമർശനങ്ങൾ ആവർത്തിക്കുന്നത് സി പി എമ്മിന്റെയും മുഖ്യമന്ത്രിയുടെയും പിന്തുണയോടെ ആണെന്ന് ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!