ന്യൂദൽഹി : സിജെപി ഇന്ന് പ്രഖ്യാപിച്ച തിരംഗ മാർച്ചിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ദൽഹി പൊലീസ്. ഈ നടപടിയിൽ കടുത്ത അമർഷമാണ് സിജെപി നേതൃത്വം പ്രകടിപ്പിച്ചത്.
ത്രിവർണ പതാകയേന്തിയുള്ള പ്രതിഷേധം തടയുന്നതെന്തിനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണോയെന്നും ചോദിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ.
ഇന്ന് ഡൽഹിയിലെ സെൻട്രൽ പാർക്കിൽ നടത്താൻ പ്രഖ്യാപിച്ച തിരംഗ മാർച്ച് എന്തുവന്നാലും ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കാൻ 11 നേതാക്കൾക്ക് അനുമതി നൽകാമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
