ഭാരത് ജോഡോ യാത്രയ്ക്ക് വീണ്ടും പേരുമാറ്റം ; യാത്ര നടത്തുന്ന സ്ഥലങ്ങളുടെ എണ്ണവും വർദ്ധിപ്പിച്ചു

ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വീണ്ടും പേരു മാറ്റം. നേരത്തെ ഭാരത് ജോഡോ യാത്രയുടെ പേര് ഭാരത് ന്യായ് യാത്ര എന്നാക്കി മാറ്റിയിരുന്നു. ഇപ്പോൾ പേരിൽ വീണ്ടും പരിഷ്കാരം വരുത്തി ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി മാറ്റിയിരിക്കുകയാണ്.

യാത്ര നടത്തുന്ന സ്ഥലങ്ങളുടെ എണ്ണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ 14 സംസ്ഥാനങ്ങളിൽ യാത്ര നടത്തും എന്നായിരുന്നു കോൺഗ്രസ് വ്യക്തമാക്കിയിരുന്നത്. ഇപ്പോൾ അരുണാചൽ പ്രദേശിനെ കൂടി ഉൾപ്പെടുത്തി 15 സംസ്ഥാനങ്ങളാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. ജനുവരി 14 മുതലാണ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നത്.

രണ്ടാം ഭാരത് ജോഡോ യാത്ര മണിപ്പൂരിൽ നിന്നുമാണ് ആരംഭിക്കുന്നത്. ജനുവരി 14 ന് ഇംഫാലില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഉദ്ഘാടനം ചെയ്യും. ഒരു സംസ്ഥാനത്തെ കൂടെ പുതുതായി ഉൾപ്പെടുത്തിയതിലൂടെ യാത്ര നടത്തുന്ന ദൂരവും വർദ്ധിച്ചിട്ടുണ്ട്. 6,200 കിലോമീറ്ററിൽ നിന്ന് 6,700 കിലോമീറ്ററായാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ ദൂരം വർദ്ധിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!