പാർട്ടി നേതൃത്വം ഇടപെടുന്നില്ല… പ്രവർത്തകരുടെ ഭാവി പ്രതിസന്ധിയിൽ…

ആലപ്പുഴ : യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്ആലപ്പുഴ: മുൻ സർക്കാരിന്റെ കാലത്തെ സമരങ്ങളിൽ പങ്കെടുത്തു കേസുകളിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പാർട്ടി നേതൃത്വം നിയമപരമായ സഹായം പോലും നൽകുന്നില്ലെന്ന് ആക്ഷേപം. ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ പൊതുവേദിയിലാണ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ഒ.ജെ. ജനീഷ് പങ്കെടുത്ത ‘ജൻ ഇന്ത്യ മൂവ്‌മെന്റ്’ പദയാത്രക്കിടെയായിരുന്നു ഈ തുറന്നുപറച്ചിൽ.

ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം ചെയ്തതെന്നും, എന്നാൽ കേസിൽപ്പെട്ടവരുടെ ഭാവി ഇന്ന് കടുത്ത പ്രതിസന്ധിയിലാണെന്നും എം.പി. പ്രവീൺ ചൂണ്ടിക്കാട്ടി.

യു.ഡി.എഫ് അധികാരത്തിൽ എത്തിയിട്ടും, ആഭ്യന്തര മന്ത്രിയുടെ സ്വന്തം നാടായിട്ടും അധികാരത്തിലിരിക്കുന്നവർ കേസുകളിൽ ന്യായം വാങ്ങി നൽകാൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.ഐ.എമ്മിന്റെ മുൻകാല ‘നവകേരള യാത്ര’യുടെ ബസ് തടഞ്ഞതുൾപ്പെടെ നിരവധി സമര കേസുകളിൽ ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതികളായി തുടരുന്നുണ്ട്.

എന്നാൽ ന്യായമായ കേസുകളിൽ പോലും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നാണ് യൂത്ത് കോൺഗ്രസിന്റെ പരസ്യ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!