വയറിന്റെ ഭാഗത്ത് നിന്നുള്ള രോമം പിടിച്ചുവലിക്കുക… സ്വകാര്യ ഭാഗത്ത് പിടിച്ച് ഞെരിക്കുക… ലാത്തികൊണ്ട് പല്ലടിച്ചു തകര്‍ക്കുക തുടങ്ങിയ ക്രൂരതകൾ…

മലപ്പുറം :  പൊന്നാനിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസിന്റെ അതിക്രമമെന്ന് പരാതി. എരമംഗലത്താണ് സംഭവം. പെരുമ്പടപ്പ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം രംഗത്തെത്തി. വിദ്യാര്‍ത്ഥികളെ പൊലീസ് വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്.

ഒരുമാസം ഒരുതുള്ളി വെള്ളം പോലും കിട്ടില്ല;വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യാഥാർത്ഥ്യം:കെ സുരേന്ദ്രൻ
ഉത്സവത്തിനിടെയുണ്ടായ സംഭവങ്ങളുടെ പേരില്‍ പൊലീസ് നരനായാട്ട് നടത്തുകയാണെന്നാണ് ആരോപണം.വിദ്യാര്‍ത്ഥികളെ പൊലീസ് കൊണ്ടുപോയത് സ്റ്റേഷനിലേക്കല്ലെന്ന് പ്രദേശവാസി പറഞ്ഞു. പൊലീസ് സ്റ്റേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മാഫിയ, ക്രിമിനല്‍ സംഘങ്ങളുടെ അടുത്തേയ്ക്കാണ് വിദ്യാര്‍ത്ഥികളെ കൊണ്ടുപോയത്. അവര്‍ കുട്ടികളെ പെരുമ്പടപ്പ് പാറ റോഡിലുള്ള ഒരു ശ്മശാനത്തിലെത്തിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞു.

വയറിന്റെ ഭാഗത്ത് നിന്നുള്ള രോമം പിടിച്ചുവലിക്കുക, സ്വകാര്യ ഭാഗത്ത് പിടിച്ച് ഞെരിക്കുക, ലാത്തികൊണ്ട് പല്ലടിച്ചു തകര്‍ക്കുക തുടങ്ങിയ ക്രൂരതകളാണ് അരങ്ങേറിയതെന്നും പ്രദേശവാസി പറഞ്ഞു. അതേസമയം, വിദ്യാര്‍ത്ഥികള്‍ തങ്ങളെയാണ് ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!