കോട്ടയം : സമൂഹം ഇന്ന് നേരിടുന്ന ലഹരി വിപത്തിനെ വിവിധ തലങ്ങളിൽ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി യോഗക്ഷേമസഭ കോട്ടയം ജില്ലാസഭയുടെ അഭിമുഖ്യത്തിൽ തിരുനക്കര ഗാന്ധി സ്ക്വയറിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡൻ്റ് ഡോ. കെ.എസ്.രാജ്കുമാർ അധ്യക്ഷത വഹിച്ചു.
അസി. എക്സൈസ് കമ്മീഷണർ, വിമുക്തി സജ്ജീവ്കുമാർ വിഷയാവതരണം നടത്തി തുടർന്ന് സഭാംഗങ്ങൾ പ്രതിജ്ഞ എടുത്തു. ശ്രീശങ്കരാ ട്രസ്റ്റ് സെൻട്രൽ സോൺ ചെയർമാൻ എ.എ.ഭട്ടതിരിപ്പാട്, ജില്ലാസെക്രട്ടറി പി.ഹരികുമാർ എന്നിവർ സംസാരിച്ചു.
സംസ്ഥാന കമ്മറ്റി അംഗം ജി.പ്രശാന്ത്, ജില്ലാ ട്രഷറർ ജയാഉണ്ണികൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ വെതിരമന, വനിതാസഭ ജില്ലാപ്രസിഡൻ്റ് സാവിത്രി നീലകണ്ഠൻ, സെക്രട്ടറി സതീമണികുമാർ എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ വിവിധ ഉപസഭകളിൽ നിന്നുള്ള നിരവധിഅംഗങ്ങൾ പങ്കെടുത്തു.
