മുണ്ടക്കയം : നഗരത്തിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
പാലൂർക്കാവ് സ്വദേശി മൂലയിൽ അജിത്ത് (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന
സുഹൃത്ത് ഷൈനിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുണ്ടക്കയം ഹോസ്പിറ്റൽ ജംഗ്ഷന് സമീപം ഞായർ രാത്രി 9 മണി യോടെയായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന ജീപ്പും, എതിർ ദിശയിൽ എത്തിയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നിട്ടുണ്ട്.
മുണ്ടക്കയത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
