മസ്‌കറ്റ് : സൗദിയിൽ വാഹനാപകടത്തിൽ കൂട്ടികൾ അടക്കം മൂന്നു മലയാളികൾ മരിച്ചു. രിസാല സ്റ്റഡി സർക്കിൾ (ആർഎസ്‌സി) ഒമാൻ നാഷണൽ സെക്രട്ടറി ശിഹാബ് കാപ്പാടിന്റെ ഭാര്യ ഷഹല (30), മകൾ ആലിയ (7), മിസ്ഹബ് കൂത്തുപറമ്പിന്റെ മകൻ ദക്വാൻ (7) എന്നിവരാണ് മരിച്ചത്. ഒമാനിൽനിന്ന് സൗദിയിലേക്ക് ഉംറ തീർഥാടനത്തിന് പോയ കുടുംബമാണ് അപകടത്തിൽപെട്ടത്.
സൗദിയിലെ ബത്തയിൽ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കുട്ടികൾ അപകടസ്ഥലത്തും സഹ്ല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും ചികിത്സയിലാണ്. മിസ്അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഉംറ തീർഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; യുവതിയും രണ്ട് കുട്ടികളും മരിച്ചു
