അടിമാലിയിൽ കുരിശുമല കയറാൻ പോയവരുടെ ജീപ്പ്  മറിഞ്ഞു; 8 പേർക്ക് പരിക്ക്

ഇടുക്കി : അടിമാലിയിൽ ദുഃഖവെള്ളിയാഴ്ചാ തിരുക്കർമ്മങ്ങളുടെ ഭാഗമായി കുരിശുമല കയറാൻ പോയവർ സഞ്ചരിച്ച ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു. ചിന്നപ്പാറകുടിയിൽ നടന്ന അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ഇന്ന് രാവിലെ ദുഃഖവെള്ളിയാഴ്ചയുടെ ഭാഗമായി കുരിശുമല കയറാൻ പോയ തീർത്ഥാടകർ സഞ്ചരിച്ച ജീപ്പാണ് ചിന്നപ്പാറകുടിയിൽ വെച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ എട്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സാരമായി പരിക്കേറ്റവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇയാളെ നില മെച്ചപ്പെടുത്തുന്നതിനായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ചെങ്കുത്തായ പ്രദേശമായതിനാൽ ജീപ്പ് പുറത്തെടുക്കുന്നത് പ്രയാസകരമായിരുന്നു. വാഹനത്തിന്റെ സാങ്കേതിക തകരാറാണോ അതോ നിയന്ത്രണം വിട്ടതാണോ അപകടകാരണമെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!