പത്തനംതിട്ടയിൽ സിപിഐഎം ഏരിയ സെക്രട്ടറി എം വി സഞ്ജു ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കലക്ടർക്ക് പരാതി നൽകി വില്ലേജ് ഓഫിസർ.വില്ലേജ് ഓഫിസർ ജോസഫ് ജോർജ് നൽകിയ പരാതി കലക്ടർ പൊലിസിന് കൈമാറി. വില്ലേജ് ഓഫിസർ രണ്ട് ദിവസത്തെ അവധിയിൽ പ്രവേശിച്ചു. ജോസഫ് അഴിമതിക്കാരനാണെന്ന് സിപിഐഎം ഏരിയ സെക്രട്ടറി എം വി സഞ്ജു ആരോപിച്ചിരുന്നു.
അതേസമയം നാളെ ജോസഫിന്റെ മൊഴി എടുത്തേക്കും.നാരങ്ങാനം വില്ലേജ് ഓഫിസർ ജോസഫ് ആണ് അപകടപ്പെടുത്തുമെന്ന് ഫോൺ വഴി ഭീഷണി വന്നതായി പരാതി നൽകിയത്. ഡെപ്യൂട്ടി തഹസിൽദാർക്കൊപ്പം ആണ് കളക്ടറെ കണ്ട് പരാതി നൽകിയത്.
വില്ലേജിൽ അടയ്ക്കേണ്ട നികുതി കുടിശ്ശിക ചോദിച്ചു വിളിച്ചപ്പോഴാണ് ഭീഷണി നേരിട്ടത്. സഞ്ജു പണം അടച്ചില്ലെങ്കിൽ നിയമപരമായി നടപടിയെടുക്കാനാണ് തീരുമാനമെന്നും നാരങ്ങാനം വില്ലേജ് ഓഫീസർ വ്യക്തമാക്കി.തന്റെ ജീവന് ഭീഷണിയുണ്ടെന്നും ജോലി ചെയ്യാൻ അനുകൂല സാഹചര്യമില്ലെന്നും ജോസഫ് ജോർജിന്റെ പറഞ്ഞിരുന്നു.