തിരുവനന്തപുരം : മോഹൻലാൽ ചിത്രം എമ്പുരാന്റെ പ്രദർശനത്തിനിടയിൽ എസി പണി മുടക്കിയതോടെ ഫ്രീ ഷോ നടത്തി തിയേറ്റർ അധികൃതർ.
കാട്ടാക്കട തൂങ്ങാൻപാറയിൽ പ്രവർത്തിക്കുന്ന തിയേറ്ററിലാണ് എസി തകരാറിലായത്. ഇതോടെ കാണികൾ തീയറ്ററിൽ പ്രതിഷേധം ഉയർത്തി. പിന്നാലെ തിയേറ്ററിൽ കൂക്കുവിളിയും കയ്യാങ്കളിയുമായി.
ഒടുവിൽ ടിക്കറ്റ് തുക തിരികെ നൽകിയാണ് തിയേറ്റർ ഉടമകൾ പ്രശ്നം പരിഹരിച്ചത്. തുക കൈപ്പറ്റിയവർ ഭൂരിഭാഗവും എസി ഇല്ലാതെ സിനിമ പൂർണമായും കണ്ടു മടങ്ങി.