കേരളത്തിൽ വീണ്ടും കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം : കേരളത്തിൽ വീണ്ടും കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്ത് വേനൽമഴ കൂടുതൽ ജില്ലകളിൽ ലഭിക്കുമെന്നാണ് സൂചന നൽകുന്നത്.

ഇന്ന്  കൂടുതൽ പ്രദേശങ്ങളിൽ ഇടി, മിന്നൽ, മഴ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. തുടക്കത്തിൽ മധ്യ, തെക്കൻ ജില്ലകളിലും വൈകുന്നേരം അല്ലെങ്കിൽ രാത്രിയോടെ വടക്കൻ ജില്ലകളിലും മഴ പെയ്തേക്കും.

തുടർന്നുള്ള ദിവസങ്ങളിലും പലയിടങ്ങളിലായി ഉച്ചക്ക് ശേഷമോ രാത്രിയോ മഴ പെയ്തേക്കും. മാർച്ച് 20 വരെ മിക്ക ജില്ലകളിലും വേനൽമഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!