മാത്യു കുഴൽനാടൻ എം എൽ എയ്ക്ക് പി ടി പുരസ്കാരം


പാലാ : മുൻ എംഎൽഎ പി ടി തോമസിൻ്റെ സ്മരണയ്ക്കായി പി ടി തോമസ് ഫൗണ്ടേഷൻ പാലാ ചാപ്റ്റർ ഏർപ്പെടുത്തിയ പി ടി പുരസ്കാരത്തിന് മൂവാറ്റുപുഴ എം എൽ എ മാത്യു കുഴൽനാടൻ അർഹനായി.

പൊതുപ്രവർത്തനത്തിൽ ആത്മാർത്ഥതയും വിശ്വാസ്യതയും കാത്തു സൂക്ഷിച്ച് അനീതിക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്ന പാർലെമെൻ്റേറിയൻന്മാരെ ആദരിക്കുന്നതിനാണ് പി ടി പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

ഡോ സിറിയക് തോമസ്, മുതിർന്ന മാധ്യമ പ്രവർത്തകരായ പ്രൊഫ മാടവന ബാലകൃഷ്ണപിള്ള, ചെറുകര സണ്ണി ലൂക്കോസ്, ഡിജോ കാപ്പൻ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്.

കഴിഞ്ഞ വർഷത്തെ പുരസ്കാരത്തിന് അർഹനായത് എൻ കെ പ്രേമചന്ദ്രൻ എം പി ആയിരുന്നു.

ജനുവരി 9ന് പാലാ കോ ഓപ്പറേറ്റീവ് എംപ്ലോയിസ് സൊസൈറ്റി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് രമേശ് ചെന്നിത്തലയും പി ടി തോമസിൻ്റെ പത്നി ഉമാ തോമസും ചേർന്ന് പുരസ്കാരം സമ്മാനിക്കും.

മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!