ന്യൂഡൽഹി: ഡൽഹിയിലെ വസന്തകാലം ഇനി കൂടുതൽ മിഴിവിൽ. രാഷ്ട്രപതിഭവനിലെ ‘അമൃത് ഉദ്യാൻ’ സന്ദർശകർക്കായി തുറന്നു. പണ്ട് മുഗൾ ഗാർഡൻ എന്നറിയപ്പെട്ടിരുന്ന അമൃത് ഉദ്യാൻ മാർച്ച് 30 വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും.
പ്രൗഢഗംഭീരമായ രാഷ്ട്രപതി ഭവനിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഈ ഉദ്യാനം പ്രകൃതിസ്നേഹികളും ഫോട്ടോഗ്രാഫി പ്രേമികളും ഒരുപോലെ സന്ദർശിക്കേണ്ട സ്ഥലമാണ്.
അമൃത ഉദ്യാൻ സന്ദർശിക്കേണ്ട സമയം അറിയാം…
ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെയാണ് ആളുകൾക്ക് അമൃത് ഉദ്യാൻ സന്ദർശിക്കാനാവുക. തിങ്കളാഴ്ച ദിവസങ്ങൾ അറ്റകുറ്റപ്പണികൾക്കായി നീക്കിവച്ചിരിക്കുകയാണ്.
രാവിലെ 10:00 മുതൽ വൈകുന്നേരം 6:00 വരെയാണ് സന്ദർശന സമയം. രാഷ്ട്രപതി ഭവനിൽ നടക്കുന്ന സന്ദർശക സമ്മേളനം കാരണം ഫെബ്രുവരി 20 മുതൽ 21 വരെ അമൃത് ഉദ്യാൻ അടച്ചിരിക്കും. ഹോളി ദിനമായ മാർച്ച് 14നും അമൃത് ഉദ്യാനിൽ സന്ദർശകർക്ക് പ്രവേശനമുണ്ടായിരിക്കു കയില്ല.
അമൃത് ഉദ്യാനത്തിനുള്ളിലെ സന്ദർശനം സുഗമമാക്കുന്നതിനായി ഓരേ ദിവസവും വ്യത്യസ്തരായ ആളുകൾക്കായി മാറ്റി വച്ചിട്ടുണ്ട്..
മാർച്ച് 26: ഭിന്നശേഷിക്കാർ
മാർച്ച് 27: പ്രതിരോധം, അർദ്ധസൈനിക വിഭാഗം, പോലീസ് ഉദ്യോഗസ്ഥർ
മാർച്ച് 28: സ്ത്രീകളും ആദിവാസി സ്ത്രീകളും സ്വയം സഹായ സംഘങ്ങൾ (എസ്എച്ച്ജി)
മാർച്ച് 29: മുതിർന്ന പൗരന്മാർ.
