കായംകുളത്തേക്ക് യാത്ര…ടിക്കറ്റ് എടുത്തില്ല; ട്രെയിനിൽ കത്തിക്കുത്ത്…

പാലക്കാട് : ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തർക്കം. കന്യാകുമാരി എക്സ്പ്രസിൽ കത്തിക്കുത്ത്. കായംകുളത്തേക്ക് യാത്ര ചെയ്ത യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടയി ലാണ് കത്തിക്കുത്തുണ്ടായത്.

ബാംഗ്ലൂരിൽ നിന്നും ട്രെയിനിൽ കയറിയ യുവാക്കൾക്ക് പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. പരിശോധനയിൽ ടിടിഇ ഫൈൻ ഈടാക്കി. ഇതോടെ ടിക്കറ്റ് എടുക്കാത്തതിന്റെ പേരിൽ യുവാക്കൾ തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. കുത്തേറ്റ യുവാവിന്റെ പരിക്ക് ഗുരുതരമല്ല. പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!