ശബരിമല മേൽശാന്തി സമാജം എന്ന  പേരുപയോഗിക്കാൻ മുൻമേൽശാന്തിമാർക്ക് ധാർമ്മികമായോ നിയമപരമായോ  അവകാശമില്ലെന്ന് അഖില ഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭ സ്ഥാപക ജനറൽ സെക്രട്ടറി മധു മണിമല

കോട്ടയം : ശബരിമല മേൽശാന്തി സമാജം
എന്ന  പേരുപയോഗിക്കാൻ ശബരി മലയിലെ മുൻമേൽശാന്തിമാർക്ക് ധാർമ്മികമായോ നിയമപരമായോ യാതൊരു അവകാശവുമില്ലെന്ന് അഖില ഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭയുടെ ഫൗണ്ടറും, സ്ഥാപക ജനറൽ സെക്രട്ടറിയുമായ മധു മണിമല ആരോപിച്ചു.

ശബരിമല മേൽശാന്തി എന്നത് ഏകവചനമാണ്. ശബരിമല മേൽശാന്തി സമാജം എന്നു പറയുമ്പോൾ അത് ബഹുവചനമാണ്. ഒന്നിലധികം ശബരിമല മേൽശാന്തിമാരുണ്ടെങ്കിൽ മാത്രമേ അതൊരു സമാജം ആവുകയുള്ളു

നിലവിൽ ഒരു വർഷമാണ് ശബരിമല മേൽശാന്തിമാരുടെ കാലാവധി
കാലാവധി കഴിഞ്ഞാൽ പിന്നെ എല്ലാവരും മുൻ മേൽശാന്തിമാർ തന്നെയാണ് ‘

അപ്പോൾ മുൻ മേൽശാന്തി സമാജം, ശബരിമല എന്നല്ലേ പറയാൻ പറ്റൂ…?  🫢
ശബരിമല മേൽശാന്തി സമാജം എന്നു പറയുന്നതു തന്നെ ശുദ്ധ തട്ടിപ്പാണെന്ന് അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഈ സംഘടനയിൽ ശബരിമല മേൽശാന്തിമാരായി പ്രവർത്തിച്ചവരിൽ വെറും നാമമാത്രമായുള്ളവരേ അംഗങ്ങളായുള്ളു.  പ്രമുഖരായ പല മേൽശാന്തിമാരും ഈ സംഘടനയെ തള്ളി പറഞ്ഞ് വിട്ടു നിൽക്കുകയാണ്.
അംഗബലം തീരെ കുറവായതിനാൽ മാളികപ്പുറം മേൽശാന്തിമാരായി പ്രവർത്തിച്ചവരേയും കൂടി ഒപ്പം കൂട്ടിയാണ് ‘ശബരിമല മേൽശാന്തി സമാജം’ എന്ന സംഘടന പ്രവർത്തിച്ചു വരുന്നത്
ഈ സംഘടനയിൽ അതു കൊണ്ടുതന്നെ മാളികപ്പുറം മേൽശാന്തിമാരായിരുന്നവർ ക്കാണ് ആധിപത്യമെന്നും മധു വിശദീകരിക്കുന്നു.

ഇവിടെ ശബരിമലയിലേയും, മാളികപ്പുറത്തേയും മേൽശാന്തി പദവി വിട്ടൊഴിഞ്ഞ ചില വ്യക്തികൾ ചേർന്ന് അവരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി ഒരു സംഘടന രൂപീകരിക്കുകയും, അതിന് ശബരിമലയുടെ പേരു ദുരൂപയോഗം ചെയ്ത് ശബരിമല മേൽശാന്തി സമാജം എന്ന പേരു നൽകുകയുമാണ് ചെയ്തിരിക്കുന്നത്.

ഈ സംഘടനയിലെ അംഗങ്ങളേയും കൊണ്ട് വിദേശ രാജ്യങ്ങളിൽ പല പൂജകൾക്കും പോവുകയും ഇവരെ ഉപയോഗിച്ച് വിദേശ നാണ്യവും, സ്വർണ്ണവും വരെ ഇവരുടെ സ്പോൺസർക്കായി എത്തിക്കുന്നതായും മധു ആരോപിച്ചു.

ഈ സംഘടനയേയും, ഇതിൻ്റെ ഭാരവാഹികളേയും ഉപയോഗിച്ച് അന്നദാനം, മേൽ ശാന്തി സമാജത്തിന് കെട്ടിട നിർമ്മാണം, പുതിയ അയ്യപ്പ ക്ഷേത്രനിർമ്മാണം എന്നീ ആവശ്യങ്ങൾ പറഞ്ഞ് വിദേശ രാജ്യങ്ങളിലെ ധനാഡ്യനും, വ്യവസായ പ്രമുഖരുമായ അയ്യപ്പ ഭക്തരിൽ നിന്നും പണം സമാഹരണം നടത്തുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്നാൽ ഇത്തരം തട്ടിപ്പുകൾ തടയാൻ ദേവസ്വം വിജിലൻസ് വിഭാഗമോ, സംസ്ഥാന സർക്കാരോ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല.

ഈ സാഹചര്യത്തിൽ
മുൻ മേൽശാന്തിമാർ ‘ശബരിമല മേൽശാന്തി സമാജം’  എന്ന പേര് ഉപയോഗിക്കുന്നതിന് എതിരെയും അനധികൃത ധന സമാഹരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടും ശക്തമായ നിയമ നടപടികളുമായി മുമ്പോട്ടു പോകും. ഹൈക്കോടതി, ശബരിമല സ്പെഷൽ കമ്മീഷണർ, ദേവസ്വം വിജിലൻസ് മേധാവി എന്നിവർക്ക് പരാതി നൽകുമെന്നും മധു മണിമല അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!