മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണനയെന്നും,  ഇവർ വോട്ടുകുത്തി യന്ത്രങ്ങൾ മാത്രമാണെന്നും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

ചുങ്കത്തറ : മലപ്പുറത്ത് ഈഴവർക്ക് കടുത്ത അവഗണനയാണെന്നും, ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും ഇവര്‍ വോട്ടുകുത്തിയന്ത്രങ്ങളാണെന്നുമാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇവിടെ പിന്നോക്ക വിഭാഗം സംഘടിച്ച് വോട്ടു ബാങ്കായി നിൽക്കാത്തതാണ് അവഗണനക്കുള്ള കാരണം.

രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവർക്ക് കിട്ടുന്നില്ല” എന്നും വെള്ളാപ്പള്ളി നടേശൻ മലപ്പുറം ചുങ്കത്തറയിൽ നടന്ന എസ് എന്‍ ഡി പി സമ്മേളനത്തില്‍ പറഞ്ഞു.

ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും സമ്മേളനത്തില്‍ പങ്കെടുത്തു.

മുനമ്പം പോലുള്ള പ്രശ്നം സംസ്ഥാനത്ത് എവിടെ വേണമെങ്കിലും ആവര്‍ത്തിക്കപ്പെടാമെന്നും ന്യൂനപക്ഷം സംഘടിതരായി നിന്ന് ഭൂരിപക്ഷത്തെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് സംസ്ഥാനത്ത് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുകയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!