മാറാത്തത് മാറും; ആവേശ തിരയിളക്കി റോഡ് ഷോയോടു കൂടി  അഡ്വ.ജോർജ്ജ് കുര്യൻ പ്രചരണമാരംഭിച്ചു

പൊൻകുന്നം(കോട്ടയം) : റോഡ് ഷോയോട് കൂടി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി അഡ്വ.ജോർജ്ജ് കുര്യൻ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. 

മണ്ഡലത്തിലെ മുതിർന്ന നേതാക്കളെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങിയതിന് ശേഷമായിരുന്നു  റോഡ്ഷോ. പൊൻകുന്നം കെ എസ് ആർ ടി സി ജംഗ്ഷനിൽ നിന്നും ആരംഭിച്ച റോഡ് ഷോ കാഞ്ഞിരപ്പള്ളിയിൽ സമാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നതാണ് തൻ്റെ നിയോഗമെന് ജോർജ്ജ് കുര്യൻ പറഞ്ഞു. താൻ ജയിച്ചാൽ മണ്ഡലത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കേന്ദ്ര സഹായത്തോടെ പദ്ധതി ആവിഷ്ക്കരിക്കുമെന്നു.. അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ സംഘടനാ ശക്തി വിളിച്ചോതുന്നതയിരുന്നു റോഡ് ഷോ. മണ്ഡലത്തിലെ  9 പഞ്ചായത്തുകളിൽ നിന്നായി  നിരവധി എൻ ഡി എ പ്രവർത്തകർ  റോഡ് ഷോയിൽ അണിചേർന്നു.

ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് റോയി ചാക്കോ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കൺവീനർ പി ഡി രവീന്ദ്രൻ, മധ്യമേഖലാ പ്രസിഡൻ്റ് എൻ ഹരി, വാഴൂർ മണ്ഡലം പ്രഭാ രി കെ ആർ സോജി, ജില്ലാ ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ, ജില്ലാ സെക്രട്ടറിമാരായ ടി ബി ബിനു, ജി ഹരിലാൽ,ജില്ലാ മീഡിയ കൺവീനർ സതീഷ് ചന്ദ്രൻ മാസ്റ്റർ, ബിജെപി വാഴൂർ മണ്ഡലം പ്രസിഡൻ്റ് കെ എസ്  ഹരികുമാർ, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡൻ്റ് അഡ്വ.വി ആർ രമേശ്, എൻ ഇ . ജയപ്രകാശ്, ദീപു, പ്രശാന്ത് മാമല,
ബി ഡി ജെ എസ് നേതാക്കളായ  മനു പള്ളിക്കത്തോട് ,അനൂപ്, വിനോദ്, ട്വൻ്റി – ട്വൻ്റി നേതാവ് തോമസ് കുട്ടി കോഴിമല തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!