മുഹമ്മദ് റിയാസും നിഖിലും ചോദ്യ മുനയിലേക്ക് എത്തിയേക്കും…

കോഴിക്കോട് : രണ്ടാം റെയ്ഡിന് പിന്നാലെ സിഎംആര്‍എല്‍ – എക്‌സാലോജിക് ദുരുഹ ഇടപാടില്‍ അന്വേഷണ നടപടികള്‍ ശക്തമാക്കാന്‍ ഇഡി. മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, സിപിഐഎം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അംഗം നിഖില്‍ എന്നിവര്‍ ഇഡിയുടെ ചോദ്യ മുനയിലേക്ക് എത്തുമെന്നാണ് വിവരം.

വീണയുമായി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം.വീണ ടിയ്ക്ക് കൂടുതല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടോ എന്ന് ഇഡി പരിശോധിക്കുന്നുണ്ട്. കേസില്‍ സ്വത്തുകള്‍ കണ്ടുക്കെട്ടുന്ന നടപടികള്‍ പൂര്‍ത്തിയാല്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലേക്കും ഇഡി കടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!