മാവേലിക്കരയിൽ സ്വർണ്ണപ്പണയം തിരിമറി നടത്തി കോടികൾ തട്ടിയ കേസ്സിൽ യുവതി അറസ്റ്റിൽ

മാവേലിക്കര :  ചുനക്കര കോമല്ലൂരിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ ധനകാര്യസ്ഥപനത്തിൽ പൊതുജനങ്ങളിൽ നിന്നും പണയമായി സ്വീകരിച്ച സ്വർണ്ണം തിരിമറി നടത്തി കോടികൾ തട്ടിയ കേസ്സിലെ രണ്ടാം പ്രതി അറസ്റ്റിലായി. ചുനക്കര നടുവിലേ മുറിയിൽ മണക്കാട്ടുശ്ശേരിൽ വീട്ടിൽ സജു തങ്കച്ചന്റെ ഭാര്യ ടിനു തമ്പാൻ (38) ആണ് പൊലീസിന്റെ പിടിയിലാത്.

ചുനക്കര കോമല്ലൂർ ശ്രീലകം  ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യസ്ഥപനത്തിലെ ജീവനക്കാരിയാണ് അറസ്റ്റിലായ ടിനു തമ്പാൻ. പ്രതിയും  സ്വകാര്യ സ്ഥാപനത്തിന്റെ ഉടമ രാധാകൃഷ്ണനും പൊതുപ്രവർത്തകനായ രാഹുൽ രാധാകൃഷ്ണനും ചേർന്ന് സ്ഥാപനത്തിൽ ആളുകൾ പണയം വെച്ച  സ്വർണ്ണാഭരണങ്ങൾ തിരിമറി നടത്തി കോടികൾ തട്ടിയെടുത്തു എന്നാണ് കേസ്സ്.

കായംകുളത്ത് ബന്ധുവീട്ടിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതിയെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രതീപ് ടി.കെ യുടെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ  നേതൃത്വത്തിൽ കുറത്തികാട് എസ്.എച്ച്.ഓ ഉദയ കുമാർ.വി, എ.എസ്.ഐ സജുമോൾ, എസ്.പി.സി.ഓ സുന്ദരേശൻ, സി.പി.ഓ ശ്യാംകുമാർ എന്നിവരടങ്ങിയ സ്ക്വാ‍ഡാണ് പ്രതിയെ കായംകുളത്ത് നിന്നും  അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!