തിരുവനന്തപുരം : വർക്കല ഇടവ വെറ്റക്കട ബീച്ചിൽ കുളിക്കുന്നതിനിടെയാണ് തിരയിൽപ്പെട്ട് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം.
റഷ്യൻ സ്വദേശിനി അൻഷെലിക്ക (52) ആണ് മരിച്ചത്. ഇന്നു രാവിലെ 11.30ഓടെയാണ് അപകടം.
സുഹൃത്തായ മറ്റൊരു റഷ്യൻ യുവതിക്കൊപ്പം കടലിൽ കുളിക്കുമ്പോൾ അൻഷെലിക്ക ശക്തമായ തിരയിൽപ്പെടുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും തീരത്ത് സർഫിങ് നടത്തുന്നവരും ചേർന്ന് അൻഷെലിക്കയെ കരയ്‌ക്കെത്തിച്ചു. തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വർക്കല ബീച്ചിൽ തിരയിൽപ്പെട്ട് വിനോദസഞ്ചാരിയായ റഷ്യൻ യുവതിക്ക് ദാരുണാന്ത്യം
