ഉത്സവത്തിന് ആനകളെ എഴുന്നെളളിക്കാൻ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: ആനകളെ ഉത്സവങ്ങള്‍ക്കും മറ്റും എഴുന്നെളളിക്കുന്നതിന് മാർഗനിർദ്ദേ ശങ്ങള്‍ പുറപ്പെടുവിച്ച്‌ ഹൈക്കോടതി.

തുടർച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളത്തില്‍ നിർത്തരുതെന്ന് ഉള്‍പ്പെടെയുളള നിർദ്ദേശങ്ങളാണുള്ളത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ആനകളെ പൊതുനിരത്തില്‍കൂടി കൊണ്ടു പോക രുതെന്നും നിർദ്ദേശത്തില്‍ പറയുന്നു. അതേസമയം കോടതി നിർദ്ദേശങ്ങള്‍ ഉത്സവങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

വൈകിട്ട് 5 മണി വരെ പൊതുനിരത്തില്‍ കൂടി കൊണ്ടുപോകരുതെന്ന നിർദ്ദേശം വരുമ്പോള്‍ എഴുന്നെളളത്തുകള്‍ അതിന് ശേഷം ക്രമീകരിക്കേണ്ടി വരും. എഴുന്നളളത്തിന് നില്‍ക്കുമ്പോള്‍ ആനകള്‍ തമ്മില്‍ 3 മീറ്റർ അകലം ഉറപ്പാക്കണം, തീയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നും 5 മീറ്റർ അകലം പാലിക്കണം, കാഴ്ചക്കാരും ആനയും തമ്മിലും 8 മീറ്റർ ദൂരപരിധി ഉറപ്പാക്കണം, ബാരിക്കേഡ് സംവിധാനമുണ്ടാകണം തുടങ്ങിയവയാണ് മറ്റ് നിർദ്ദേശങ്ങള്‍. മാർഗ്ഗ നിർദേശങ്ങള്‍ പാലിക്കാത്ത എഴുന്നള്ളത്തുകള്‍ക്ക് ജില്ലാതല സമിതി അനുമതി നല്‍കരുതെന്നും കോടതി നിർദ്ദേശിക്കുന്നു.

ദിവസം 30 കി.മീറ്ററിൽ കൂടുതല്‍ ആനകളെ നടത്തിക്കരുത്. രാത്രി 10 മുതല്‍ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്. രാത്രിയില്‍ ശരിയായ വിശ്രമസ്ഥലം സംഘാടകർ ഉറപ്പു വരുത്തണം. ദിവസം 125 കിലോമീറ്ററില്‍ കൂടുതല്‍ ആനയെ യാത്ര ചെയ്യിക്കരുത്. ദിവസം 6 മണിക്കൂറില്‍ കൂടുതല്‍ ആനയെ വാഹനത്തില്‍ കൊണ്ടുപോകരുത്. വാഹനത്തിന്റെ വേഗത 25 കിലോമീറ്ററില്‍ താഴെയാകണം. ആനയുടെ യാത്രയ്‌ക്കായി ഉപയോഗിക്കുന്ന വാഹനത്തിന് വേഗപ്പൂട്ട് നിർബന്ധമാണെന്നും മാർഗനിർദ്ദേശങ്ങ ളില്‍ പറയുന്നു.

ഒരു മാസം മുൻപ് അപേക്ഷ സമർപ്പിക്കണം. രണ്ട് എഴുന്നള്ളത്തുകള്‍ക്കിടയില്‍ മതിയായ വിശ്രമം ആനകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ജില്ലാതല സമിതിയ്‌ക്കാണ് ഇതിന്റെ ചുമതല. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഫിറ്റ്‌നസ്, ഹെല്‍ത്ത് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം. ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സംഘാടകർ ജില്ലാതല സമിതിയെ ബോധിപ്പിക്കണം. താല്‍ക്കാലിക വിശ്രമസ്ഥലം വൃത്തിയുള്ളതായിരിക്ക ണമെന്നും എലിഫന്റ് സ്‌ക്വാഡ് എന്ന പേരില്‍ ആളുകളെ നിയോഗിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!