കുട്ടിക്കാനം (ഇടുക്കി) : വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി താഴേക്ക് മറിഞ്ഞു. ഡ്രൈവർക്ക് ഗുരുതര പരിക്ക്. കോട്ടയം – കുമളി ദേശീയ പാതയിൽ വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്ത് നിന്നാണ് ലോറി മറിഞ്ഞത് .
കൊടുംവളവിൽ 300 അടി താഴ്ച്ചയിൽ റോഡിലേക്ക് തന്നെയാണ് ലോറി മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടുകൂടിയായിരുന്നു അപകടം. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
അപകടത്തിൽ രാജാക്കാട് സ്വദേശിയായ ബേസിലിന് ഗുരുതര പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിൽ നിന്നും ചണചാക്കുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനം പൂർണമായും തകർന്നു. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.