കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടി മരിച്ചു

കൊച്ചി: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ബസിനടിയിൽപ്പെട്ട് ഒരു കുട്ടി മരിച്ചു.

എറണാകുളം നേര്യമംഗലം മണിയാമ്പാറയിലാണ് അപകടമുണ്ടായത്. അൽപ്പ സമയം മുമ്പാണ് അപകടമുണ്ടായത്. മറിഞ്ഞ ബസിൽ കുടുങ്ങിയ യാത്രക്കാരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി . രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം. സ്ഥലത്ത് ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം തുടങ്ങി.

നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്ക് വരുന്ന പാതയിലാണ് അപകടമുണ്ടായത്.അപകടത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായി വരുന്നേയുള്ളു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!