എസ്.ഐ ഓടിച്ച കാർ ഇടിച്ചു…ഇൻഫോ പാക്ക് ജീനനക്കാരന് പരിക്കേറ്റു, കാറിൽ നിന്നിറങ്ങിയ എസ്ഐ നാല് കാലിൽ…

എസ്.ഐ ഓടിച്ച കാർ പാഞ്ഞ് കയറി ഒരാൾക്ക് പരുക്ക്. ഇൻഫോ പാർക്ക് ജീനനക്കാരൻ രാകേഷിനാണ് പരിക്കേറ്റത്. ഇൻഫോ പർക്ക് എസ്.ഐ ശ്രീജിത്ത് ഓടിച്ചിരുന്ന കാറാണ് ഇന്ന് രാത്രി 7.30 ‌ന് ബ്രഹ്മപുരം പാലത്തിൽ വെച്ച് അപകടത്തിൽ പെട്ടത്.

പരിക്കേറ്റ രാകേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്കിൽ ഇടിച്ച ശേഷം മറ്റൊരു കാറിൽ ഇടിച്ചാണ് എസ്.ഐ ഓടിച്ചിരുന്ന വാഹനം നിന്നത്. എസ്ഐ പൂർണമായി മദ്യ ലഹരിയിലായിരുന്നെന്ന് അപകട സ്ഥലത്തെത്തിയവർ പറയുന്നു. എസ്ഐക്ക് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

ഇൻ‌ഫോപാർക്ക് പൊലീസ് സംഭവ സ്ഥലത്തെത്തി എസ്ഐയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!