തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. തൃശൂര്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കുക. ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തുടരന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ബിജെപി തൃശൂര്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ ആറു ചാക്കുകളിലായി ഒമ്പത് കോടി രൂപ എത്തിയെന്നാണ് തിരൂര്‍ സതീശന്റെ വെളിപ്പെടുത്തല്‍. കള്ളപ്പണം ഉപയോഗിച്ച് ചില നേതാക്കള്‍ ഭൂമിയും വാഹനങ്ങളും വാങ്ങിയതായി സതീശന്‍ വെളിപ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ പങ്കാളിത്തവും സതീശന്‍ പറഞ്ഞിരുന്നു.
വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാം; പരിവാഹന്‍ സൈറ്റ് വഴി എങ്ങനെ അപേക്ഷ നല്‍കാം
തുടരന്വേഷണത്തിന് കോടതി അനുമതി ലഭിക്കുന്ന മുറയ്ക്കാകും അന്വേഷണം ആരംഭിക്കുക. തിരൂര്‍ സതീശനില്‍ നിന്ന് ആദ്യം മൊഴി രേഖപ്പെടുത്തും. തുടര്‍ന്ന് അന്വേഷണ സംഘം യോഗം ചേര്‍ന്ന് ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക തയ്യാറാക്കും. പുതിയെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണം വേണമെന്ന് സിപിഎം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കൊടകര കുഴല്‍പ്പണം: തുടരന്വേഷണത്തിന് അനുമതി തേടി ഇന്ന് കോടതിയെ സമീപിക്കും
