‘ഞാന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ എന്റെ അമ്മയെ അധിക്ഷേപിച്ച പയ്യന്‍ അല്ലേ ഈ രാഹുല്‍”..അവിടെ ഉയർന്നത് സരിന്റെ രാഷ്ട്രീയ മാന്യത…

തിരുവനന്തപുരം : വിവാഹ വീട്ടില്‍ വച്ച് പരസ്പരം കണ്ടപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്റെ ഹസ്തദാനം നിരസിച്ച യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും ഷാഫി പറമ്പിലിന്റേയും നടപടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍.

താന്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് പോകുന്ന വേളയില്‍ തന്റെ അമ്മയെ സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ച പയ്യന്‍ അല്ലേ ഈ രാഹുല്‍ എന്നാണ് പത്മജ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാമെന്നും അവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയര്‍ന്നതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.എതിര്‍ സ്ഥാനാര്‍ത്ഥി കൈ കൊടുത്തില്ലെങ്കില്‍ സരിന് ഒന്നുമില്ല. പക്ഷേ കോണ്‍ഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് അവിടെ കണ്ടത് എന്നും അവർ വിമർശിച്ചു.

പത്മജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ഞാന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ എന്റെ അമ്മയെ സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ച പയ്യന്‍ അല്ലേ ഈ രാഹുല്‍…

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം.. ഇവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയര്‍ന്നത്…

എതിര്‍ സ്ഥാനാര്‍ത്ഥി കൈ കൊടുത്തില്ലെങ്കില്‍ സരിന് ഒന്നുമില്ല..

പക്ഷേ കോണ്‍ഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇവിടെ തെളിഞ്ഞു കാണുന്നത്…

( ഇക്കാര്യത്തില്‍ രാഷ്ട്രീയം മാറ്റി വെച്ചുള്ള എന്റെ അഭിപ്രായം) പത്മജ വേണുഗോപാല്‍..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!