തിരുവനന്തപുരം : ഇന്ന് കേരളപ്പിറവി. നന്മയുടെ പ്രതീകമായ ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്. സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്ത് ഒരുമയുടെ ഒറ്റത്തുരുത്തായി നിൽക്കാനായത് കേരളമെന്ന നാടിന്റെ അഭിമാന നേട്ടമാണ്. അതിജീവനത്തിന്‍റെ മറ്റൊരു പേരായി കേരളം ഇന്ന് മാറിയിരിക്കുന്നു.
ഇനിയൊരു പുതിയ ചരിത്രത്തിലെക്കുള്ള ആദ്യ ചുവടുവെപ്പ് ആണ്. പല തരത്തിലുള്ള പ്രതിസന്ധികളെ ഒറ്റക്കെട്ടായി ഒരേ മനസ്സോടെ നേരിട്ട കേരളം പുതിയ പ്രതീക്ഷകളോടെ കേരളപ്പിറവിയെ വരവേൽക്കുകയാണ്…
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിലുള്ള ഇന്നത്തെ കേരളത്തിന്‍റെ രൂപീകരണം. അന്ന് തൊട്ട് ഇന്നുവരെ ഒത്തൊരുമയുടെ പര്യായമായി കേരളം നിലനില്‍ക്കുന്നു. മലയാള നാടും മലയാളികളും മാമലകൾ കടന്ന് ഉയരങ്ങളിലേക്ക് കീഴടക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം…