റാഞ്ചി : ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി. 66 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തു വിട്ടത്. ജെഎംഎമ്മില്‍ നിന്നു സമീപ കാലത്ത് ബിജെപിയിലെത്തിയ മുന്‍ മുഖ്യമന്ത്രി ചംപായ് സോറന്‍ സരെയ്‌കെല്ലയില്‍ നിന്നു ജനവിധി തേടും.
മുന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബാബുലാല്‍ മറാന്‍ഡി ധന്‍വറില്‍ നിന്നു ജനവിധി തേടും. സീത സോറന്‍ ജംതാരയില്‍ നിന്നാണ് മത്സരിക്കുന്നത്.
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട മുന്‍ എംഎല്‍എ ലോബിന്‍ ഹെംബ്രോം ബോറിയോയില്‍ നിന്നു ജനവിധി തേടും. ചെയ്ബാസില്‍ ഗീത ബല്‍മുച്ചു, ജനനാഥ്പൂരില്‍ ഗീത കോഡ, പോട്കയില്‍ മീര മുണ്ട എന്നിവരേയാണ് ബിജെപി മത്സര രംഗത്ത് ഇറക്കുന്നത്.
നവംബര്‍ 13 മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ് ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്. 81 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ്. നവംബര്‍ 23നാണ് വോട്ടെണ്ണല്‍. നിലവില്‍ ഷിബു സോറനാണ് മുഖ്യമന്ത്രി.
