തിരുവനന്തപുരം: പി പി ദിവ്യ ചെയ്തത് വലിയ തെറ്റാണെന്ന് നടി മല്ലിക സുകുമാരൻ. യാത്രയയപ്പ് നൽകുന്ന വേളയിൽ പറയേണ്ട വർത്തമാനം അല്ലായിരുന്നു അതെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
ഹൃദയഭേദകമായ കാഴ്ചകളാണ് പത്തനംതിട്ടയിൽ നവീൻ ബാബുവിന്റെ അന്ത്യകർമ്മങ്ങൾ നടക്കുമ്പോൾ കണ്ടതെന്നും കുടുംബത്തെ നേരിൽ പോയി കാണണമെന്ന് ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു.