പാലക്കാട് : ബി ജെ പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ഒരു ലോക് സഭാ സീറ്റിലേക്കും , 2 നിയമസഭാ സീറ്റിലേക്കുമുള്ള തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു.
ഇതിൽ തീ പാറുന്ന മത്സരം പ്രതീക്ഷിക്കുന്നത് പാലക്കാടാണ്.
പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കുമപള്‍ കോണ്‍ഗ്രസ് വിട്ടുവന്ന ഡോ. പി സരിനാണ് എല്‍ഡിഎഫ് സ്ഥാനാർഥി. ഇടത് സ്വതന്ത്രനായാണ് സരിൻ ജനവിധി തേടുന്നത്. ഇവർ രണ്ടു പേരും പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു തിരഞ്ഞെടുപ്പ് രംഗത്ത് മുന്നേറി കഴിഞ്ഞു.
പാലക്കാട്ടെ അവസാന സ്ഥാനാർഥി പട്ടികയില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, സി. കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍, സ്ഥാനാർഥിയാവാനില്ലെന്ന് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇതോടെയാണ് സി. കൃഷ്ണകുമാറിനെ തന്നെ മത്സരിപ്പിക്കാൻ നേതൃത്വം തീരുമാനിച്ചത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും കൃഷ്ണകുമാർ തന്നെയായിരുന്നു ബിജെപി സ്ഥാനാർഥി. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും മലമ്പുഴ മണ്ഡലത്തില്‍ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. ഇതില്‍ ഒരു തവണ മത്സരിച്ചത് വി .എസ്. അച്യുതാനന്ദനെതിരെയായിരുന്നു.
