കുവൈത്ത് സിറ്റി : ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി കുവൈത്ത് തെരഞ്ഞെടുക്കപ്പെട്ടു. ഗാലപ്പ് ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
രാത്രികാലങ്ങളിൽ രാജ്യത്ത് ഒറ്റയ്ക്ക് നടക്കുമ്പോൾ 99 ശതമാനം നിവാസികളും സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നതായി സർവെ കണ്ടെത്തി. ഏത് സമയവും പേടിക്കൂടാതെ പുറത്തിറങ്ങി നടക്കാനാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
സിംഗപ്പൂരാണ് രണ്ടാം സ്ഥാനത്.
സിംഗപ്പൂർ 94 ശതമാനം. നോർവെ, സൗദി എന്നിവ 92 ശതമാനവുമായി മൂന്നും, നാലും സ്ഥാനങ്ങളിലെത്തി. യുഎഇ പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
