കൊച്ചിയിൽ തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍

ഞാറയ്ക്കൽ : കൊച്ചിയിൽ തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍.  എളങ്കുന്നപ്പുഴ മാലിപ്പുറം കര്‍ത്തേടം വലിയപറമ്പില്‍ വീട്ടില്‍ മേരി ഡീന (31) യെയാണ് ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തപാല്‍ വകുപ്പില്‍ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് ഞാറക്കല്‍ സ്വദേശിയായ പരാതിക്കാരനെ വിശ്വസിപ്പിച്ച് 105000 രൂപയും, ചക്യാത്ത് സ്വദേശിനിയായ വനിതയില്‍ നിന്നും 800000 രൂപയുമാണ് ഇവര്‍ തട്ടിയത്.

മേരി ഡീനയ്‌ക്കെതിരെ കളമശ്ശേരി സ്റ്റേഷനില്‍ സമാന കേസ് നിലവിലുണ്ട്. ഞാറക്കല്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐ അഖില്‍ വിജയകുമാര്‍, എസ് സി പി ഒ ഉമേഷ്, സിപിഒ മാരായ വി.കെ.രെഗേഷ്, കെ.സി.ദിവ്യ, കെ.സി.ഐശ്വര്യ, കെ.വേണു എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!