ടൂറിസ്റ്റ് സഫാരി ബസില്‍ ചാടിക്കയറാൻ ശ്രമിച്ച്‌ പുള്ളിപ്പുലി; ഭയന്ന് നിലവിളിച്ച്‌ സഞ്ചാരികൾ

ബെംഗളൂരു : ടൂറിസ്റ്റ് സഫാരി ബസിന് നേരെ ചാടി പുള്ളിപ്പുലി. ഇതോടെ, ബസിലുണ്ടായിരുന്ന സഞ്ചാരികള്‍ ഭയന്ന് നിലവിളിച്ചു.കർണാടകയിലെ ബന്നാർഗട്ട മൃഗശാലയിലാണ് സംഭവം.

സഞ്ചാരികളെ പ്രത്യേക ബസില്‍ മൃശാലയില്‍ സഫാരിക്ക് കൊണ്ടുപോകാറുണ്ട്. ജനാലകള്‍ കമ്ബിവെച്ച്‌ അടച്ച്‌ സുരക്ഷിതമാക്കിയതാണ് ബസ്. ജനാലയിലേക്കാണ് പുള്ളിപ്പുലി ചാടിയത്. എന്നാല്‍, കമ്പിവല ഉള്ളതിനാല്‍ അകത്ത് കടക്കാൻ കഴിഞ്ഞില്ല. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!