മള്ളിയൂർ (കോട്ടയം): ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ സമാധി ദിനം ആചരിച്ചു. സമാധി മണ്ഡപത്തിൽ വിളക്ക് തെളിയിച്ചതിനു ശേഷം പുഷ്പാർച്ചന, നാമജപ പ്രദക്ഷിണം, അനുസ്മരണ യോഗം നടന്നു.
സംസ്ഥാന ജലവിഭവ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, മാഞ്ഞൂർ പഞ്ചായത്ത് മെംബർ സി.എം. ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഒരു ഭക്തന്റെ സമർപ്പണമായി 1008 നാളികേര മഹാവഴിപാടും ഭഗവത് സന്നിധിയിൽ നടന്നു. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
