മഞ്ചേരി : പി.വി.അൻവറിൻ്റെ നേതൃത്വത്തിൽ സാമൂഹ്യ കൂട്ടായ്മ എന്ന പേരിൽ പുതിയ പാർട്ടി ഇന്ന് രൂപം കൊള്ളും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച് ഡമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ) എന്നാണ് കൂട്ടായ്മയ്ക്ക് നൽകിയിരിക്കുന്ന പേര്.
ഔദ്യോഗിക പ്രഖ്യാപനം ഇന്ന് മഞ്ചേരിയിൽ പൊതുസമ്മേളനത്തിൽ നടക്കും.
തമിഴ്നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡിഎംകെ) സഖ്യത്തിനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി അൻവർ ചെന്നൈയിൽ ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനുമായി ചർച്ച നടത്തി എന്നാണ് റിപ്പോർട്ട്. പാർട്ടിയെ ഡിഎംകെയുടെ സഖ്യകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് അൻവർ സ്റ്റാലിനു കത്തു നൽകിയിട്ടുണ്ടെന്നും സൂചനയുണ്ട്.
മഞ്ചേരി സമ്മേളനത്തിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് അൻവർ അവകാശപ്പെടുന്നത്.