‘എല്ലാ പുരുഷന്‍മാരും രാഹുല്‍മാരല്ല’.. രാഹുല്‍ ഈശ്വറിനെ ട്രോളി ദിവ്യ

കണ്ണൂർ : രാഹുല്‍ ഈശ്വറിനെ ട്രോളി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

‘ഈശ്വരാ, പുരുഷ കമ്മീഷന്‍ എന്ന് പറഞ്ഞു പുരുഷന്മാരെ അപമാനിക്കരുത്. എല്ലാ പുരുഷന്‍മാരും രാഹുല്‍മാരല്ല. പൊലീസ് സ്‌നേഹ സംഭാഷണത്തിനായി കൂട്ടി കൊണ്ട് പോയിട്ടുണ്ട്’ എന്നാണ് ദിവ്യ കുറിച്ചത്.നേരത്തെ ലൈംഗികാരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതില്‍ നടിമാരായ അനുശ്രീക്കും സീമ ജി നായര്‍ക്കുമെതിരെ രൂക്ഷ പ്രതികരണവുമായി പി പി ദിവ്യ രംഗത്ത് വന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണെന്നും ഇങ്ങനെയുള്ള ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതില്‍ അനുശ്രീയേയും സീമയേയും പോലുളളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുമെ ന്നുമായിരുന്നു ദിവ്യ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!