സിപിഎമ്മിന്റെ പേടിസ്വപ്നം ആയിരുന്ന ചിത്രലേഖ വിടവാങ്ങി…

കണ്ണൂർ : ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ അന്തരിച്ചു. 48 വയസ്സായിരുന്നു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 2004ൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു.

ഏക വരുമാനമാർഗമായ ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സി.പി.എമ്മുമായി വർഷങ്ങളായി പോരാട്ടം തുടർന്ന ചിത്രലേഖ അടുത്ത കാലത്ത് രോഗശയ്യയിലായിരുന്നു. വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ടാമത്തെ ഓട്ടോറിക്ഷയും കത്തിച്ചതിനെ തുടർന്ന് ഉപജീവനമാർഗം നിലച്ചതിനിടെ സന്നദ്ധ സംഘടനകൾ വഴി ലഭിച്ച പുതിയ ഓട്ടോറിക്ഷയുമായി നിരത്തിലിറങ്ങാനിരിക്കെയാണ് രോഗം അലട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!