കോതമംഗലം : സിനിമാ ചിത്രീകരണത്തിനിടെ കാടുകയറിയ പുതുപ്പള്ളി സാധു എന്ന ആനയെ ട്രാക്ക് ചെയ്‌തു.
രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ആനയെ ട്രാക്ക് ചെയ്തത്.
സിനിമാ ചിത്രീകരണത്തിനിടെ കോതമംഗലം ഭൂതത്താൻ കെട്ടിൽ വച്ചാണ് തടത്താവിള മണികണ്ഠൻ എന്ന ആനയുടെ ആക്രമണത്തെ തുടർന്ന് പുതുപ്പളി സാധു കാടുകയറിയത്.
തുണ്ടം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് ആനയെ തിരഞ്ഞ് കാട്ടിലേക്ക് പോയിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ ആർആർടി സംഘവും പാപ്പാൻമാരും നാട്ടുകാരും സംഘത്തിൽ ഉണ്ട്.
