ആർഎസ്എസ് ദേശീയ നിർവാഹക സമിതി യോഗം ഇന്നുമുതൽ…

ഇൻഡോർ: ആർഎസ്എസിന്റെ ദേശീയ നിർവാഹക സമിതി യോഗത്തിന് ഇന്ന് മധ്യപ്രദേശിലെ ഇൻഡോറിൽ തുടക്കമാകും. സർസംഘചാലക് മോഹൻ ഭാഗവത് അടക്കം മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

യുവാക്കളുടെ സമരം, എസ്ഐആർ വിരുദ്ധ പ്രക്ഷോഭങ്ങൾ, ചോദ്യപേപ്പർ ചോർച്ച മുതലായ സമകാലിക വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.

മൂന്ന് ദിവസം നീളുന്ന ആർഎസ്എസ് ദേശീയ നിർവാഹക സമിതി യോഗത്തിന് ഇൻഡോറിലെ ഡാലി കോളേജാണ് വേദിയാകുന്നത്.

മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ തുടങ്ങിയവർക്ക് പുറമേ, 11 ക്ഷേത്രങ്ങളിൽ നിന്നും 46 പ്രാന്തങ്ങളിൽ നിന്നുമുള്ള മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കും.

തുടർച്ചയായ രണ്ടാം വർഷമാണ് മധ്യപ്രദേശിൽ തന്നെ ദേശീയ നിർവാഹക സമിതി യോഗം നടക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ ജബൽപൂരിലായിരുന്നു യോഗം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!