പാമ്പാടി : ശ്രീദേവി എൻഎസ്എസ് വനിതാ സമാജം 47-മത് വാർഷിക പൊതുയോഗം ഒക്ടോബർ രണ്ടിന് നടക്കും.
ആലാമ്പള്ളി മന്നം സാംസ്കാരിക കേന്ദ്രത്തിൽ രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തിൽ പ്രസിഡന്റ് കെ സതി അദ്ധ്യക്ഷത വഹിക്കും. കോട്ടയം താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ബി ഗോപകുമാർ ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയൻ സെക്രട്ടറി എ എം രാധാകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തും.
അമ്മയെ ആദരിക്കൽ, വിദ്യാഭ്യാസ അവാർഡ് വിതരണം, എൻഡോവ്മെൻ്റ്, ചികിത്സ, വിദ്യാഭ്യാസ സഹായം എന്നിവയുടെ വിതരണവും നടക്കും.
വത്സ ആർ നായർ, എസ് ലൈല, കെ ആർ ഗോപകുമാർ, കെ എസ് ജയൻ, എസ് അജിത് കുമാർ, കെ ഡി ഹരികുമാർ, ഉഷാകുമാരി പി എസ്, പത്മകുമാരി റ്റി എൻ, പ്രസന്നകുമാരി എന്നിവർ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് 2.30 ന് സ്വയംസഹായ സംഘങ്ങളുടെ സംയുക്ത വാർഷികയോഗം നടക്കും.
