കൂരോപ്പട വില്ലേജ് ഓഫീസ് പ്രതീകത്മകമായി ഉദ്ഘാടനം നടത്തി ബി ജെ പി

പാമ്പാടി : മാസങ്ങൾക്ക് മുൻപ് പണി  പൂർത്തിയാക്കിയിട്ടും പൊതുജനങ്ങൾക് തുറന്നു കൊടുക്കാതിരുന്ന കൂരോപ്പട വില്ലേജ് ഓഫീസ് ബിജെപി പ്രതീകാത്മകമായി   ഉദ്ഘാടനം നടത്തി. ഇൻഡി മുന്നണി ഭരണം നടത്തുന്ന കൂരോപ്പടയിൽ   കഴിഞ്ഞ ഒക്ടോബറിൽ നടത്തേണ്ടിയിരുന്ന ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ബി.ജെ പി കൂരോപ്പട പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫിസ്  പ്രതീകാത്മകമായി ഉദ്ഘാടനം നടത്തിയതെന്ന് അയർക്കുന്നം മണ്ഡലം പ്രസിഡന്റ് സി.ജി ഗോപകുമാർ പറഞ്ഞു.

പഴയ വില്ലേജിനു മുൻപിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. അസൗകര്യങ്ങളാൽ  പൊറുതി മുട്ടിയിരുന്ന പഴയ വില്ലേജ്  ഓഫിസ് കെട്ടിടത്തിന് സമീപം നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസാണ് മാസങ്ങളായി പൂട്ടിക്കിടക്കുന്നത്. ഇത് എത്രയും വേഗം ഉദ്ഘാടനം നടത്തി തുറന്നു കൊടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

മണ്ഡലം ജനറൽ സെക്രട്ടറി രവി ശങ്കർ , വൈസ് പ്രസിഡന്റ് ബിജയ് ബി.നായർ കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് എ.ജി സദാശിവൻ പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് താഴത്ത്, കെ.കെ രാജൻ, സുരേഷ് കല്ലടപ്പളളിൽ, ഹരികുമാർ , മഞ്ജു കൃഷ്ണകുമാർ, സന്ധ്യ ജി നായർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!