കൊച്ചി : തൃക്കാക്കര ക്ഷേത്രത്തിൽ തിരുവോണ നാളിൽ തൃക്കാക്കരയപ്പനെ ദർശിക്കാൻ വൻ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ മുതല്‍ ആയിരങ്ങളാണ് ദർശനം നടത്താൻ എത്തിയത്.
എട്ട് മണിയോടെ മഹാബലിയെ വരവേല്ക്കല് ചടങ്ങും ഇതിന് ശേഷം ശ്രീബലിയും നടന്നു. 10.30 ഓടെ പ്രസിദ്ധമായ തൃക്കാക്കര സദ്യയ്ക്ക് തുടക്കമാകും. ഏതാണ്ട് 25000 ആളുകള്‍ ഇത്തവണ തിരുവോണ സദ്യയില്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. സദ്യയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി.
തൃക്കാക്കര ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ടു നിന്ന ഓണ മഹോത്സവം ഇതോടെ കൊടിയിറങ്ങും.