ഫോൺ ചോർത്തൽ;  പി വി അൻവറിനെതിരെ കേസെടുക്കണം, അന്‍വറുടെ ആരോപണങ്ങളില്‍ ഇടപെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം : പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോൺ ചോർത്തിയ സംഭവം അതീവ ഗൗരവമുള്ള വിഷയമാണെന്ന് ഗവർണർ പറഞ്ഞു. സംഭവത്തിൽ സർക്കാറിനോട് ഗവർണർ അടിയന്തര റിപ്പോർട്ട് തേടി.

ഫോൺ ചോർത്തിയെന്ന് പരസ്യമായി വെളിപ്പെടുത്തിയ പി വി അൻവറിനെതിരെ കേസെടുക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് അൻവർ നടത്തിയത്. ആരോപണങ്ങൾ നിസ്സാരമായി കാണാൻ കഴിയില്ലെന്നും കത്തിൽ പറയുന്നു. സംഭവത്തിൽ സർക്കാർ നൽകുന്ന റിപ്പോർട്ടിനു ശേഷം ഗവർണർ സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!