തുണി അയയിലേക്ക് ഇടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ദമ്പതിമാർക്ക് ദാരുണാന്ത്യം

വടശ്ശേരി : അയയിൽ തുണി ഉണക്കാൻ ഇടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ദമ്പതിമാർ മരിച്ചു.സ്വകാര്യ കോളേജിലെ ഓഫീസ് ജീവനക്കാരിയായ നീല, പാഠപുസ്തകനിലയം നടത്തുന്ന തിലകർ തെരുവിലെ രത്‌നമണി(51)എന്നിവരാണ് മരിച്ചത്. നാഗർകോവിൽ വടശ്ശേരിക്കു സമീപമാണ് സംഭവം. തിങ്കളാഴ്ച രാവിലെ ജോലിക്കു പോകുന്നതിനു മുൻപ്‌ കുളിച്ചിട്ട് തുണി അയയിലേക്ക് ഇടുമ്പോഴാണ് നീലക്ക് വൈദ്യുതാഘാതമേറ്റത്.

അയയിലേക്ക് വൈദ്യുതക്കമ്പി പൊട്ടിക്കിടക്കുകയായിരുന്നു. നിലയുടെ നിലവിളികേട്ട് ഓടിയെത്തി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ രത്‌നമണിക്കും വൈദ്യുതാഘാതമേറ്റു. ഇരുവരെയും അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടശ്ശേരി പോലീസ് കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!